ബംഗ്ലാദേശിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ഒരാൾക്ക് കൂടി വെടിയേറ്റു. ഹാദി കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, തിങ്കളാഴ്ച തെക്കുപടിഞ്ഞാറൻ ഖുൽന നഗരത്തിൽ ആണ് വെടിവെപ്പുണ്ടായത്. നാഷണൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ വർക്കേഴ്‌സ് ഫ്രണ്ടിന്റെ സെൻട്രൽ കോർഡിനേറ്ററുമായ മുഹമ്മദ് മൊത്താലിബ് സിക്ദാറിനാണ് വെടിയേറ്റത്. എൻസിപിയുടെ ജോയിന്റ് പ്രിൻസിപ്പൽ കോർഡിനേറ്റർ മഹ്മൂദ മിതു ഫേസ്ബുക്ക് പോസ്റ്റിലാണ് വിവരം പുറത്ത് വിട്ടത്. സിക്ദാറിന്റെ തലയുടെ ഇടതുവശത്താണ് വെടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോൾ അമിത രക്തസ്രാവമുണ്ടായി അവശനിലയിലായിരുന്നു എന്നും കലേർ കാന്ത പത്രം റിപ്പോർട് ചെയ്തു.
ബംഗ്ലാദേശിൽ വീണ്ടും വെടിവെയ്പ്പ്; യുവ നേതാവിന് തലയ്ക്ക് വെടിയേറ്റു

