ടെഹ്റാനിലെ സുപ്രീംകോടതിക്ക് മുന്നിൽ വെടിവയ്പ്പ്. ആക്രമണത്തിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു. മുഹമ്മദ് മൊഗിസെഹ്, അലി റസിനി എന്നിവരാണ് കൊല്ലപ്പെട്ടത്.ഒരു ജഡ്ജിന് പരിക്കേറ്റു. ആക്രമണ കാരണം വ്യക്തമല്ല.
സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാരെയാണ് അക്രമി ലക്ഷ്യം വെച്ചതെന്നും അതിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കൽക്കുകയും ചെയ്തതായി ജുഡീഷ്യറിയുടെ മിസാൻ ഓൺലൈൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. അക്രമി ജീവനോടുക്കിയതായും പോസ്റ്റിൽ പറയുന്നു.

