Site iconSite icon Janayugom Online

ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവെയ്പ്പ്; പ്രതികള്‍ പിടിയില്‍

chandrasekharchandrasekhar

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നാല് പ്രതികള്‍ പിടിയില്‍. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വച്ച് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവയ്പ്പുണ്ടായത്. ആസാദിന്റെ വാഹന വ്യൂഹത്തിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാല് തവണ അക്രമിസംഘം നിറയൊഴിച്ചു. ചന്ദ്രശേഖറിന്റെ കാറിന്റെ ഡോറിലും സീറ്റിലും വെടിയേറ്റ പാടുകളുണ്ട്. 

ചന്ദ്രശേഖര്‍ ആസാദ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ല. ഇന്ന് ആശുപത്രി വിടാനാകുമെന്ന് എസ് പി അഭിമന്യു മാങ്കലിക് പറഞ്ഞു.

അതേസമയം, വെടിയേറ്റതിന് ശേഷം ആശുപത്രിയില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ആസാദിന്റെ ആദ്യ വിഡിയോ പുറത്തു വന്നു. ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സമാധാനം നിലനിര്‍ത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. തങ്ങളുടെ പോരാട്ടം ഭരണഘടനയുടെ വഴിയിലൂടെയായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. 

Eng­lish Sum­ma­ry: Fir­ing on Chan­drasekhar Azad; The accused are under arrest

You may also like this video

Exit mobile version