ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങളിൽ മാെത്തം പോളിങ് 67ശതമാനം രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇതുവരെയുള്ള കണക്കനുസരിച്ച് ആകെയുള്ള 97 കോടി വോട്ടര്‍മാരില്‍ 45.10 കോടി പേര്‍ വോട്ട് ചെയ്തു. വോട്ടര്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും അറിയിച്ചു.
13ന് നടന്ന നാലാം ഘട്ട പോളിങ്ങിൽ പുതുക്കിയ വോട്ടിങ് 69.16 ശതമാനമാണ്. ഇത് 2019ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 3.65 ശതമാനം കൂടുതലാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മൂന്നാം ഘട്ടത്തിൽ 65.68 ശതമാനമായിരുന്നു പോളിങ്. 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 68.4 ശതമാനമായിരുന്നു പോളിങ്.
ഏപ്രിൽ 26ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 66.71 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2019ലെ രണ്ടാംഘട്ടത്തിൽ 69.64 ശതമാനമായിരുന്നു പോളിങ്. ഇത്തവണ ആദ്യഘട്ടത്തിൽ 66.14 ശതമാനം പോളിങ് രേഖപ്പെടുത്തി. 2019ലെ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ 69.43 ശതമാനമായിരുന്നു പോളിങ്. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 379 സീറ്റുകളിലേക്ക് നാല് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.
English Summary: First four phase: Polling 67 percent
You may also like this video