ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണനേട്ടം ചൈനയ്ക്ക്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തിലാണ് നേട്ടം. ചൈനയുടെ ഹുവാങ് യുതിങ്- ഷെങ് ലിയാവോ സഖ്യത്തിനാണ് സ്വര്‍ണം. ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ നിരാശപ്പെടുത്തിയ ആദ്യദിനത്തില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാകര്‍ ഫൈനലില്‍ കടന്നു. 16–12 എന്ന സ്‌കോറിനാണ് ചൈനീസ് സഖ്യം ദക്ഷിണ കൊറിയയുടെ കിം ജിഹ്വോന്‍— പാര്‍ക് ഹജുന്‍ സഖ്യത്തെ പിന്തള്ളി വിജയവും ഒളിമ്പിക്സിലെ ആദ്യസ്വര്‍ണവും പിടിച്ചെടുത്തത്. കസാഖിസ്ഥാനാണ് വെങ്കലം. അലക്സാന്‍ഡ്ര ലെ- ഇസ്ലാം സതപയേവ് സഖ്യമാണ് വെങ്കല പോരില്‍ വിജയം കുറിച്ചത്.
17–5ന് ജര്‍മ്മനിയുടെ മിക്സിമിലിയന്‍ ഉള്‍റെഹ്- അന്ന ജാന്‍സന്‍ സഖ്യത്തെ പരാജയപ്പെടുത്തി. അതേസമയം ഇന്ത്യയുടെ രണ്ട് സഖ്യങ്ങള്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. രമിത ജിന്‍ഡാല്‍— അര്‍ജുന്‍ ബബുത സഖ്യവും ഇളവേനില്‍ വാളരിവന്‍-സന്ദീപ് സിങ് സഖ്യവും ഫൈനല്‍ കാണാതെ പുറത്തായി. 628.7 പോയിന്റുകള്‍ നേടിയ രമിത- അര്‍ജുന്‍ സഖ്യം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 626.3 പോയിന്റുകള്‍ നേടിയ ഇളവേനില്‍— സന്ദീപ് സഖ്യം 12ാം സ്ഥാനത്തായി. സ്ത്രീകളുടെ സിംക്രോണൈസ്ഡ് 3 മീറ്റർ സ്പ്രിങ്ബോർഡ് ഡൈവിങ്ങിലും ചൈന സ്വര്‍ണം നേടി. ചെൻ യിവെനും ചാങ് യാനിയും ചേര്‍ന്ന സഖ്യം 337.68 പോയിന്റ് നേടി ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.
English summary ; First gold for China
You may also like this video
<iframe width=“560” height=“315” src=“https://www.youtube.com/embed/02ptFW3s8jE?si=m8t5k8UegqKyDxA-” title=“YouTube video player” frameborder=“0” allow=“accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=“strict-origin-when-cross-origin” allowfullscreen></iframe>