Site icon Janayugom Online

ഈ വര്‍ഷത്തെ ആദ്യ ന്യൂനമർദ്ദം രണ്ട് ദിവസത്തിനുള്ളില്‍; കേരളത്തില്‍ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്തായിട്ട് രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണിത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ജനുവരി 31 ഓടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. പിന്നീട് ഇത് ശ്രീലങ്കൻ തീരത്തേക്ക് എത്തുമെന്നാണ് പ്രവചനം. കേരളത്തിൽ ഇത്ശക്തമായ മഴയ്ക്ക് കാരണമാകില്ല. എങ്കിലും ജനുവരി 31 മുതൽ കേരളത്തിൽ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 

Eng­lish Sum­ma­ry: First low pres­sure of the year in two days; Chance of rain in Kerala

You may also like this video

Exit mobile version