Site iconSite icon Janayugom Online

യുഎസില്‍ ആദ്യ വാനര വസൂരി മരണം

വാനര വസൂരി ബാധിച്ച് യുഎസില്‍ ഒരാള്‍ മരിച്ചു. ലോസ് ആഞ്ചലസ് പ്രദേശവാസിയാണ് മരിച്ചത്. അമേരിക്കയിലെ ആദ്യ വാനര വസൂരി മരണമായാണ് ഇത് കണക്കാക്കുന്നത്.
നിരവധി ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാനര വസൂരി ബാധയെ തുടര്‍ന്നാണ് മരണമെന്ന് ലോസ് ആഞ്ചലസ് ആരോഗ്യവിഭാഗം സ്ഥിരീകരിക്കുകയായിരുന്നു.
രോഗം സ്ഥിരീകരിച്ച ശേഷം യുഎസില്‍ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇത്. കഴിഞ്ഞ മാസം ടെക്സാസിലും വാനര വസൂരി ബാധിതനായ ഒരാള്‍ മരിച്ചിരുന്നു. എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ വാനര വസൂരി മരണകാരണമായി സ്ഥിരീകരിച്ചിരുന്നില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ വാനര വസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അമേരിക്കയിലാണ്. 4300ല്‍ അധികവും കാലിഫോര്‍ണിയയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Eng­lish Sum­ma­ry: First mon­key­pox death in US

You may like this video also

Exit mobile version