Site icon Janayugom Online

ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ബിഷപ്പ് ചുമതലയേറ്റു

അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലുഥേരന്‍ ചര്‍ച്ചില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് തുറന്ന് പ്രഖ്യാപിച്ച ആദ്യ ബിഷപ്പ് ചുമതലയേറ്റു. സാന്‍ ഫ്രാന്‍സിസ്കോയിലെ ഗ്രേസ് ചര്‍ച്ചിലാണ് 41കാരനായ റവ. മേഗന്‍ റോഹ്രെര്‍ ചുമതലയേറ്റെടുത്തത്. ചര്‍ച്ചിന്റെ കീഴിലുള്ള 65 രൂപതകളില്‍ ഒന്നായ സീറ പസഫിക് രൂപതയുടെ ബിഷപ്പായി മെയ് മാസത്തില്‍ മേഗനെ തിരഞ്ഞെടുത്തിരുന്നു. നോര്‍ത്ത് കരോലിനയിലും വടക്കന്‍ നവേദയിലുമുള്ള 200 സഭകളുടെ മേല്‍നോട്ടം മേഗനായിരിക്കും. 

അവര്‍/ അവന്‍ എന്നായിരിക്കും മേഗന്റെ സര്‍വനാമമായി ഉപയോഗിക്കുക. നോര്‍ത്തേന്‍ കരോലിനയിലേയും നവേഡയിലേയും ലുഥേരന്മാര്‍ പ്രാര്‍ത്ഥിച്ചും ആലോചിച്ചുമെടുത്ത തീരുമാനമാണ് തന്നെ ചരിത്രനിയോഗത്തിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണമായതെന്നും മേഗന്‍ പറഞ്ഞു.
ഏകദേശം 33 ലക്ഷം അംഗങ്ങളുള്ള അമേരിക്കയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സഭകളിലൊന്നാണ് ഇവാഞ്ചലിക്കല്‍ ലുഥേരന്‍ ചര്‍ച്ച് ഓഫ് അമേരിക്ക (ഇഎല്‍സിഎ).

2006ലാണ് മേഗന്‍ നിയമിതനാകുന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ ഗ്രേസ് ലുഥേരന്‍ ചര്‍ച്ചിലെ പാസ്റ്ററായും സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ചാപ്പലിന്‍ കോഓഡിനേറ്ററായും മേഗന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ സ്വവര്‍ഗ വിവാഹത്തിന് സഭ അനുമതി നല്‍കിയതിന് ശേഷം സഭ അംഗീകരിച്ച ഏഴ് എല്‍ജിബിടിക്യു പാസ്റ്റര്‍മാരില്‍ ഒരാളാണ് മേഗന്‍. ഇദ്ദേഹം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
ക്വീര്‍ ഐ എന്ന ടിവി റിയാലിറ്റി ഷോയിലൂടെ ക്രിസ്ത്യാനിയായ യുവ എല്‍ജിബിടിക്യു അംഗത്തിന്റെ കഷ്ടതകള്‍ പുറംലോകത്തോട് വിളിച്ചു പറഞ്ഞതോടെയാണ് മേഗന്‍ ശ്രദ്ധിക്കപ്പെടുന്നത്. 

Eng­lish Sum­ma­ry : first trans­gen­der bish­op acquired into power 

You may also like this video :

Exit mobile version