Site iconSite icon Janayugom Online

ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിലുള്ള ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഈ ട്രെയിൻ കുറഞ്ഞ നിരക്കിൽ വിമാനയാത്രയ്ക്ക് സമാനമായ അനുഭവം യാത്രക്കാർക്ക് നൽകും. ദീർഘദൂര യാത്രകൾ കൂടുതൽ വേഗമേറിയതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും. ഹൗറ‑ഗുവാഹത്തി റൂട്ടിലെ യാത്രാസമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ പറ‌ഞ്ഞു.

മണിക്കൂറിൽ 180 വരെ കിലോമീറ്റർ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേർക്ക് യാത്ര ചെയ്യാം. വിമാനങ്ങളിലേതിനു സമാനമായ കേറ്ററിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കും. തേഡ് എസിയിൽ 2,300, സെക്കൻഡ് എസിയിൽ 3 000, ഫസ്റ്റ് എസിയിൽ 3,600 എന്നിങ്ങനെയായിരിക്കും ഭക്ഷണം ഉൾപ്പെടെ ഏകദേശ ടിക്കറ്റ് നിരക്കാണിത്. 

Exit mobile version