Site iconSite icon Janayugom Online

മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് സുനേത്ര പവാര്‍

അജിത് പവാറിൻ്റെ ഭാര്യയും നിയമസഭാ അംഗവുമായ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനേത്ര. ലോക്ഭവനിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രതാണ് സുനേത്രയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തുടങ്ങിയവർ ലോക്ഭവനിലെത്തി ചടങ്ങിൽ പങ്കെടുത്തു. 

Exit mobile version