Site icon Janayugom Online

റെഡ്‌ക്രോസിന് ആദ്യ വനിത അധ്യക്ഷ

രാജ്യാന്തര സന്നദ്ധസംഘടനയായ റെഡ്‌ക്രോ­സിന്റെ പുതിയ അധ്യക്ഷയായി സ്വിറ്റ്‌സര്‍ലന്‍ഡ് നയതന്ത്രജ്ഞയും യുഎന്‍ ഉദ്യോഗസ്ഥയുമായ മിര്‍ജാന സ്‌പോല്‍ജാറിക് എഗര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസിന്റെ (ഐസിആര്‍സി) ചരിത്രത്തില്‍ സംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് മിര്‍ജാന.

നിലവിലെ റെഡ്ക്രോസ് പ്രസിഡന്റ് പീറ്റര്‍ മോറര്‍ അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് സ്ഥാനമൊഴിയുന്നത്. ഒക്ടോബര്‍ ഒന്നിന് മിര്‍ജാന സ്ഥാനമേല്‍ക്കും. നാല് വര്‍ഷമാണ് കാലാവധി. അടിച്ചമര്‍ത്തപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്ന വിഭാഗത്തെ സഹായിക്കുന്നതിന് സംഘടന കെട്ടിപ്പടുത്തിരിക്കുന്ന മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളാന്‍ താൻ കഠിനമായി പരിശ്രമിക്കുമെന്ന് മിര്‍ജാന പ്രസ്താവനയില്‍ പറഞ്ഞു. 

മിര്‍ജാന മികച്ച ഒരു നേതാവായിരിക്കുമെന്ന് പീറ്റര്‍ മോറര്‍ അഭിപ്രായപ്പെട്ടു. നിലവിൽ യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലും അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററുമാണ് മിര്‍ജാന. യൂറോപ്പ്, കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സ് എന്നിവയുടെ യുഎൻഡിപി റീജിയണൽ ബ്യൂറോയുടെ ചുമതല കൂടി ഇവര്‍ വഹിക്കുന്നുണ്ട്.
eng­lish summary;First woman pres­i­dent of the Red Cross
you may also like this video;

Exit mobile version