Site icon Janayugom Online

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷ; ആദ്യ ദിനം ആശ്വാസകരമെന്ന് വിദ്യാര്‍ത്ഥികള്‍

സംസ്ഥാനത്ത് ഇന്നുമുതല്‍ ആരംഭിച്ച ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകളില്‍ ആദ്യ ദിനം ആശ്വാസകരമെന്ന് വിദ്യാര്‍ത്ഥികളുടെ പ്രതികരണം. കൊവിഡ് സാഹചര്യത്തില്‍ അധ്യയന വര്‍ഷമാരംഭിക്കാന്‍ വൈകിയ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ട ഒന്നാം വര്‍ഷ പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായത്.

രാവിലെ 9.45 നാണ് പരീക്ഷകള്‍ ആരംഭിച്ചത് ഇതില്‍ 15 മിനിറ്റ് കൂള്‍ ഓഫ് ടൈംമിന് ശേഷമാണ് പരീക്ഷകള്‍ തുടങ്ങിയത് .സംസ്ഥാനമൊട്ടാകെ നാല് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ആദ്യദിന പരീക്ഷ കുഴപ്പിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും പരീക്ഷാ നടത്തിപ്പുമായ് ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇടുക്കി ജില്ലയിലാണ്.

Eng­lish sum­ma­ry; First year High­er Sec­ondary, VHSE exam­i­na­tion; Stu­dents say the first day was comforting

You may also like this video;

Exit mobile version