സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി- വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ക്ലാസ്സുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. 3,08,000 കുട്ടികളാണ് ഇന്ന് വിവിധ വിഭാഗങ്ങളിലായി ക്ലാസുകളിലെത്തുക. മറ്റ് ക്ലാസുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താത്ത വിധം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. മൂന്നാം ഘട്ട അലോട്‌മെന്റിലെ പ്രവേശനം ഇന്ന് വൈകുന്നേരം 5 മണി വരെ നീട്ടിയിട്ടുണ്ട്.
മുഖ്യഘട്ട അലോട്‌മെന്റിന് ശേഷം ആദ്യഘട്ട പരിശോധനയും പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുള്ള പരിശോധനയും നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മാനേജ്മെന്റ് അണ്‍ എയിഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലോട്‌മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിനും സൗകര്യം ലഭ്യമാണ്.
English summary; First year higher secondary- vocational higher secondary classes will start from today
You may also like this video;