Site iconSite icon Janayugom Online

ഒന്നാമതായി കൊടകര ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളില്‍ ഗുരുവായൂര്‍

ജില്ലയില്‍ മാലിന്യ സംസ്‌കരണ മേഖലയില്‍ മികച്ച മാതൃകകള്‍ കാഴ്ചവെച്ചവര്‍ക്ക് വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരം നല്‍കി ആദരിച്ചു. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കൊടകര ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം നെന്മണിക്കര ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനത്തിന് മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളും അര്‍ഹത നേടി. ഏറ്റവും മികച്ച നഗരസഭ ഗുരുവായൂര്‍ നഗരസഭ, മികച്ച ബ്ലോക്ക് പഞ്ചായത്ത് കൊടകര ബ്ലോക്ക് പഞ്ചായത്ത് എന്നിവ തിരഞ്ഞെടുത്തു. ഏറ്റവും മികച്ച സിഡിഎസ് കാടുകുറ്റി, മികച്ച ഹരിത കര്‍മ്മ സേന കണ്‍സോഷ്യം തെക്കുംകര ഗ്രാമപഞ്ചായത്ത് മികച്ച എംസിഎഫ്, ആര്‍ആര്‍എഫ് കമ്മ്യൂണിറ്റി കമ്പോസ്റ്റ് ഉള്ള തദ്ദേശസ്ഥാപനമായി തൃശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും അവാര്‍ഡ് കരസ്ഥമാക്കി. 

മികച്ച സര്‍ക്കാര്‍ സ്ഥാപനം ജനറല്‍ ആശുപത്രി, മികച്ച സ്വകാര്യ സ്ഥാപനം (വ്യാപാരേതരം) ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രി, സ്വകാര്യ സ്ഥാപനം (വ്യാപാരം) എല്‍റോയ് ബില്‍ഡിംഗ്‌സും, മികച്ച എന്‍എസ്എസ് യൂണിറ്റ് ജിഎച്ച്എസ്എസ് വിജയരാഘവപുരം, ജിഎച്ച്എസ്എസ് കരൂപ്പടന്ന എന്നിവയും മികച്ച വിദ്യാലയം ജിഎച്ച്എസ്എസ് പഴയന്നൂര്‍, മികച്ച കലാലയം സെന്റ് തോമസ് കോളജും അര്‍ഹത നേടി. മികച്ച റസിഡന്‍സ് അസോസിയേഷന്‍ തിരുവില്ല്വാമല അനശ്വര റസിഡന്‍സ് അസോസിയേഷന്‍ കരസ്ഥമാക്കി. മികച്ച രീതിയില്‍ മാലിന്യ സംസ്‌കരണം നടപ്പിലാക്കിയ സര്‍ക്കാര്‍ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ്, മികച്ച ഹരിത ടൗണ്‍ ചാലക്കുടി ടൗണ്‍, മികച്ച ഹരിത ടൂറിസം കേന്ദ്രമായി വാഴാനി ഡാമും തെരഞ്ഞെടുക്കപ്പെട്ടു. 100 ശതമാനം വാതില്‍പ്പടി ശേഖരണം എന്ന നേട്ടം കൈവരിച്ച കുന്നംകുളം നഗരസഭയ്ക്കും നെന്മണിക്കര ഗ്രാമപഞ്ചായത്തിനും പുരസ്‌കാരങ്ങള്‍ നല്‍കി.

ഏറ്റവും കൂടുതല്‍ ഗാര്‍ഹിക ജൈവമാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിച്ച തദ്ദേശസ്ഥാപനമായി പാവറട്ടി ഗ്രാമപഞ്ചായത്തും ഏറ്റവും കൂടുതല്‍ ഹരിത വിദ്യാലങ്ങളുള്ള പഞ്ചായത്തായി മുരിയാടും നഗരസഭയായി ഗുരുവായൂരും ഏറ്റവും കൂടുതല്‍ മികച്ച കലാലയങ്ങളുള്ള പഞ്ചായത്തായി മാടക്കത്തറയും നഗരസഭയായി ഇരിങ്ങാലക്കുട നഗരസഭയും അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ ഹരിത ടൗണുകളുള്ള പഞ്ചായത്തായി ശ്രീനാരായണപുരവും നഗരസഭയായി വടക്കാഞ്ചേരി നഗരസഭയെയും തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഹരിത സ്ഥാപനങ്ങളുള്ള പഞ്ചായത്തായി എറിയാടും നഗരസഭയായി കൊടുങ്ങല്ലൂരും അര്‍ഹത നേടി. മികച്ച ഹരിത അയല്‍ക്കൂട്ടങ്ങളുള്ള പഞ്ചായത്തായി പുത്തൂരും നഗരസഭയായി ഇരിങ്ങാലക്കുട നഗരസഭയും അര്‍ഹരായി. പൊതുസ്ഥലങ്ങള്‍ ഹരിതാഭമാക്കിയ പഞ്ചായത്തായി പുത്തൂരിനെയും നഗരസഭയായി ഇരിങ്ങാലക്കുട നഗരസഭയെയും തെരഞ്ഞെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് ഇരിങ്ങാലക്കുട നഗരസഭയും പുത്തൂര്‍ ഗ്രാമപഞ്ചായത്തും അര്‍ഹത നേടി.

Exit mobile version