വേനല്‍ കടുത്തതോടെ തെലങ്കാനയിലെ തടാകങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. ചൂട് വർധിച്ചതിനെ തുടർന്ന് പൊൽക്കമ്മ ചെരുവ്, കമുനി ചെരുവ് ഉൾപ്പെടെയുള്ള തടാകങ്ങളിലെ വെള്ളം ചൂടായതോടെയാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. സംഭവം വൻ നാശനഷ്ടമുണ്ടാക്കിയതായി മത്സ്യക്കര്‍ഷകര്‍ പറയുന്നു.
താപനില വർദ്ധിക്കുന്നതിനനുസരിച്ച് വെള്ളത്തിലെ ഓക്സിജന്റെ ലഭ്യത കുറയുന്നു. താപനിലയിലെ വർദ്ധനവ് ഉപാപചയ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുകയും അതുവഴി ഓക്സിജന്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, താപനില ഉയരുമ്പോൾ, ഓക്സിജന്റെ വിതരണം കുറയുകയും ആവശ്യകത ഉയരുകയും ചെയ്യുന്നു. ഇതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
നിലവില്‍ 47 ഡിഗ്രി സെൽഷ്യസാണ് തെലങ്കാനയിലെ താപനില. തെലങ്കാനയിലെ പല ജില്ലകളിലും 46 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
English Summary: Fish die in lakes during summer heat
You may also like this video