തിരുവനന്തപുരം കഠിനംകുളം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്കാണ് അപകടം. അലോഷ്യസ് ഉൾപ്പടെ ആറ് പേരാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി പോയത്.
തിരകടക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രാജു, ബിജു, ജോർജ്, അൽബി, പ്ലാസ്റ്റ് എന്നിവർ നീന്തിക്കയറി രക്ഷപ്പെട്ടു. അവശനായ അലോഷ്യസിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary: Fisherman di es after boat capsizes in Maryanadu
You may also like this video