വിഴിഞ്ഞം സമരം പുനരധിവാസത്തിന് മന്ത്രിസഭ ഉപസമിതി നിര്‍ദേശം. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കര്‍ വിട്ടു നല്‍കും. തിരുവനന്തപുരം നഗരസഭയുടെ രണ്ടു ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് വിട്ടു നല്‍കും. 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാന്‍ ആകുമെന്നാണ് കണക്ക്. മൃഗസംരക്ഷണ വകുപ്പിന് ജയില്‍ വകുപ്പിന്റെ ഭൂമി പകരം നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷമാകും അന്തിമ തീരുമാനം.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം കടുപ്പിച്ച് മത്സ്യ തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ കരയിലും കടലിലും ഒരേസമയം ഉപരോധം ആരംഭിച്ചു. വിഴിഞ്ഞം തുറമുഖ കവാടത്തിലും ഉപരോധം തുടരുകയാണ്. കടലിലൂടെ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം വളയാനാണ് മത്സ്യ തൊഴിലാളികളുടെ തീരുമാനം. ചെറുവെട്ടുകാട്, വലിയതുറ, ചെറിയതുറ, പൂന്തുറ എന്നീ ഇടവകകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
English summary; Fishermen intensify their strike against the Vizhinjam port project; The government will release 10 acres for the rehabilitation of fishermen
You may also like this video;