Site iconSite icon Janayugom Online

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്തും: മന്ത്രി സജി ചെറിയാൻ

കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്താന്‍ സര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി സജി ചെറിയാന്‍. മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മികച്ച വിദ്യാഭ്യാസം നേടാനുള്ള ഭൗതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കി മത്സ്യത്തൊഴിലാളി സമൂഹത്തിലെ പുതു തലമുറയെ ഉയര്‍ത്തുകയാണെന്നും. വിദ്യാഭ്യാസ കായിക പ്രോത്സാഹനങ്ങള്‍ അതിലൊന്നുമാത്രമാണ്. ജില്ലയിലെ മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ 496 വിദ്യാര്‍ഥികള്‍ക്കായി 22.59 ലക്ഷം രൂപയാണ് പ്രോത്സാഹന അവാര്‍ഡായി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

അനുബന്ധത്തൊഴിലാളികള്‍ക്കായി 10 ക്ഷേമപദ്ധതികളും രണ്ട് പ്രത്യേക പദ്ധതികളുമാണ് നടപ്പാക്കുന്നത്. 60,747 പേര്‍ക്കാണ് ബോര്‍ഡിലൂടെ പെന്‍ഷന്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനായി. കായിക പ്രോത്സാഹന അവാര്‍ഡ് വിതരണ ഉദ്ഘാടനം എച്ച്. സലാം എംഎല്‍എ നിര്‍വ്വഹിച്ചു.

You may also like this video

Exit mobile version