കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. എറണാകുളം മുനമ്പത്ത് നിന്ന് പോയ ബോട്ടുകളാണ് കൂട്ടിയിടിച്ചത്. സിൽവർ സ്റ്റാർ എന്ന ചൂണ്ട ബോട്ട് ആണ് തകർന്നത്. ഇന്നു പുലർച്ചെ ആണ് അപകടം നടന്നത്. നൗറിൻ എന്ന ബോട്ട് സിൽവർ സ്റ്റാർ ബോട്ടിൽ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു കടലിൽ വീണ മറ്റ് 7 പേരെ രക്ഷപ്പെടുത്തി.
English Summary: fishing boat collision accident the fisherman died
You may also like this video