അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച (ജിഡിപി) 180 ബേസിസ് പോയിന്റ് കുറച്ച് 8.5 ശതമാനമായി വെട്ടിച്ചുരുക്കി അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ ഫിച്ച്. റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനവ് പരിഗണിച്ചാണ് വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 60 ബേസിസ് പോയിന്റ് ഉയര്‍ത്തി 8.7 ശതമാനമാക്കി. ഒമിക്രോണ്‍ തരംഗം ഇന്ത്യന്‍ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കാത്തതാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
2022–23 വര്‍ഷത്തിലെ പുതുക്കിയ വളര്‍ച്ചാ നിരക്ക് ആര്‍ബിഐ പ്രതീക്ഷിക്കുന്ന 7.8 ശതമാനത്തിനും അധികമാണ്. 8.9 ശതമാനമാണ് സ്ഥിതിവിവര മന്ത്രാലയം പ്രവചിച്ചിരിക്കുന്ന വളര്‍ച്ചാ നിരക്ക്, അതേസമയം 2022ല്‍ ഇന്ത്യയുടെ ആഗോള വളര്‍ച്ച 4.2 ശതമാനത്തില്‍ നിന്നും 3.5 ശതമാനമായി ചുരുങ്ങി.
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ ആഗോള ഊര്‍ജ വിതരണ മേഖലയെ സാരമായി ബാധിച്ചു. റഷ്യക്ക് ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ഫിച്ച് മുന്നറിയിപ്പ് നല്‍കുന്നു.
English Summary: Fitch cuts GDP growth
You may like this video also