Site icon Janayugom Online

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചരകിലോ സ്വര്‍ണം പിടികൂടി: സംഘത്തിലുള്ളത് രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് കണ്ണികളെന്ന് റിപ്പോര്‍ട്ട്

Gold smuggling

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി. ചെന്നൈ, ദുബായ് വിമാനങ്ങളിലെത്തിയ 5 യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ചെന്നൈ നിന്ന് എത്തിയ സംഘത്തിലുള്ളവരെന്നാണ് സംശയം. ദുബായില്‍ നിന്ന് ചെന്നൈയില്‍ നിന്ന് എത്തിച്ച സ്വര്‍ണ്ണം പിന്നീട് 4 പേര്‍ക്ക് കൈമാറുകയായിരുന്നു. ഇവരില്‍ മൂന്ന് പേരില്‍ നിന്ന് 355 ഗ്രാം വീതവും ഒരാളില്‍ നിന്ന് 1100 ഗ്രാം സ്വര്‍ണവുമാണ് ഡിആര്‍ഐ പിടികൂടിയത്. ദുബൈയില്‍ നിന്ന് എത്തിയ വിമാനത്തിലെ കാസര്‍കോഡ് സ്വദേശിനിയായ യാത്രക്കാരിയില്‍ നിന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് 3250 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയത്. ദുബൈ- കൊച്ചി വിമാനത്തില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 573 ഗ്രാം സ്വര്‍ണ്ണവും ഡി ആര്‍ ഐ കണ്ടെത്തിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: Five and a half kg of gold seized from Nedum­bassery air­port: Inter­na­tion­al gold smug­gling links

 

You may like this video also

Exit mobile version