രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി കേസുകള്‍. 25 ഹൈക്കോടതികളിലായി 59 ലക്ഷത്തിലധികവും സുപ്രീം കോടതിയില്‍ 69,000ത്തിലധികവും കേസുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നത്. കീഴ്‌ക്കോടതികളില്‍ മാത്രം 4.3 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ഫെബ്രുവരി ഒന്നു വരെയുള്ള കണക്ക് അനുസരിച്ച് 69,511 കേസുകളാണ് സുപ്രീം കോടതിയിലുള്ളത്. ഹൈക്കോടതികളില്‍ 59,87,477 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ 10.30 ലക്ഷം കേസുകള്‍ അലഹാബാദ് ഹൈക്കോടതിയില്‍ മാത്രമാണെന്നും നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

