Site icon Janayugom Online

ഹിമാചല്‍പ്രദേശില്‍ വാഹനാപകടം: അഞ്ച് പേര്‍ മരിച്ചു

ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ കാർ തൂണിലേക്ക് ഇടിച്ച്‌ മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ശനിയാഴ്ച രാത്രി സന്തോഷ്ഗഢിൽ നിന്ന് ഉനയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ തൂണിൽ ഇടിച്ച കാര്‍ വയലിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചും മൂന്ന് പേർ ഉനയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു.
ഉന ജില്ലക്കാരായ രാജൻ ജസ്വാള്‍, അമല‍്‍, പഞ്ചാബിലെ ഹാജിപൂർ സ്വദേശി സിമ്രൻജീത് സിങ്, ഹിമാചലിലെ ജലേദയിൽ നിന്നുള്ള അനുപ് സിങ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറി‍ഞ്ഞു. പരിക്കേറ്റ കാർ ഡ്രൈവർ വിശാൽ ചൗധരി ഹരിയാനയിലെ മജ്‌ര സ്വദേശിയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
രാജസ്ഥാനില്‍ ട്രക്ക് കാറുമായി ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: five died in road acci­dent in HP and Rajasthan

You may like this video also

Exit mobile version