കാനഡയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. കാനഡയിലെ ടൊറന്റോയിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചതായി ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ അറിയിച്ചു. പഞ്ചാബ് സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. ടൊറന്റോ ഹൈവേയിൽ പ്രദേശിക സമയം പുലർച്ചെ 3.45ഓടെയാണ് അപകടം നടന്നത്. ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാൻ, പവന് കുമാർ എന്നിവരാണ് മരിച്ച വിദ്യാര്‍ഥികളെന്ന് ക്വിന്റേ വെസ്റ്റ് ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. ഇവർ ഒരു വാനിൽ സഞ്ചരിക്കുന്നതിനിടയിൽ ട്രാക്ടര്‍ ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. കേസെടുത്തിട്ടില്ല. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ഹൈക്കമ്മീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.
English Summary: Five Indian students killed in Canadian car crash
You may like this video also