Site icon Janayugom Online

കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ടത്തില്‍ അ​ഞ്ച് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മരിച്ചു

Canada

കാ​ന​ഡ​യി​ലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. കാനഡയിലെ ടൊ​റന്റോയി​ൽ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​താ​യി ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മി​ഷ​ണ​ർ അ​ജ​യ് ബി​സാ​രി​യ അറിയിച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ടൊ​റന്റോ ഹൈ​വേ​യി​ൽ പ്ര​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ 3.45ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഹ​ര്‍​പ്രീ​ത് സിം​ഗ്, ജ​സ്പീ​ന്ദ​ര്‍ സിം​ഗ്, ക​ര​ണ്‍​പാ​ല്‍ സിം​ഗ്, മോ​ഹി​ത് ചൗ​ഹാ​ൻ, പ​വ​ന്‍ കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ​ന്ന് ക്വി​ന്‍റേ വെ​സ്റ്റ് ഒ​ന്‍റാ​റി​യോ പ്രൊ​വി​ന്‍​ഷ്യ​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ ഒ​രു വാ​നി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ‌ ട്രാ​ക്ട​ര്‍ ട്ര​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. കേ​സെ​ടു​ത്തി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ ട്വി​റ്റ​റി​ലൂ​ടെ അ​നു​ശോ​ച​നം അറിയിച്ചു.

Eng­lish Sum­ma­ry: Five Indi­an stu­dents killed in Cana­di­an car crash

You may like this video also

Exit mobile version