Site iconSite icon Janayugom Online

കാര്‍ ട്രക്കിലിടിച്ച് അഞ്ച് മരണം

ഉത്തര്‍പ്രദേശ് ഗുലാവതിയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി അഞ്ച് മരണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് അപകടം.

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് സന്ദര്‍ശിക്കാൻ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആകെ 11 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.

Eng­lish summary;Five killed in car-truck collision

You may also like this video;

Exit mobile version