സംസ്ഥാനത്തെ ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്ന ആട്ടയുടെ അളവ് അഞ്ച് കിലോയാക്കി ഉടന്‍ ഉയര്‍ത്തുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ആദിവാസി സമൂഹങ്ങള്‍ക്ക് റേഷന്‍ ഉല്പന്നങ്ങള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കുന്ന പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും ഗോതമ്പ് പൊടിക്കുന്നതിന് അസൗകര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാതലത്തില്‍ വിജിലന്‍സ് കമ്മിറ്റികള്‍ ചേര്‍ന്നപ്പോള്‍ ലഭിച്ച പരാതികള്‍ നിരവധിയാണ്. കാലതാമസം ഇല്ലാതെ അവ പരിഹരിക്കുന്നതിനും റേഷന്‍ കടകളുടെ സുതാര്യത ഉറപ്പാക്കാനും താലൂക്ക്-ജില്ലാ-സംസ്ഥാന അടിസ്ഥാനത്തില്‍ വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ENGLISH SUMMARY:Five kg atta for tribals: Minister GR Anil
You may also like this video