Site iconSite icon Janayugom Online

ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി, അഞ്ച് മരണം

കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി വൻ അപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസാണ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയത്. 

അപകടത്തിൽ 5പേർ മരിച്ചതായി റിപ്പോർട്ട്. ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്കും പരിക്കുണ്ട്.

Exit mobile version