ജമ്മുകശ്മീരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.ശ്രീനഗറിലാണ് സംഭവം . ബാരമുള്ള സ്വദേശികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷവാതകം മൂലമുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നാണ് വിവരം.
മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്.വീടിനുള്ളിൽ ഉപയോഗിച്ച ഹീറ്റർ അടക്കമുള്ള ഉപകരണങ്ങളാണ് ദുരന്തകാരണമെന്നാണ് കരുതുന്നത്.അയൽവാസികളാണ് കുടുംബാംഗങ്ങളെ ബോധരഹിതരായ നിലയിൽ കണ്ടെത്തുന്നത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരും മരിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.