കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞതായി സൈന്യം. ലാന്‍സ് നായിക് സായ് തേജ, ലാന്‍സ് നായിക് വിവേക് കുമാര്‍, വിംഗ് കമാന്‍ഡര്‍ പി എസ് ചൗഹാന്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ റാണാ പ്രതാപ് ദാസ്, സ്ക്വാഡ്രന്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ലഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, ഹാവില്‍ദാര്‍ സത്പാല്‍ റായ്, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദ്ര കുമാര്‍ എന്നിവരെയാണ് ഇനിയും തിരിച്ചറിയാനുള്ളത്. കഴിഞ്ഞദിവസം സംസ്കരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ചിതാഭസ്മം ഗംഗാനദിയിൽ നിമജ്ജനം ചെയ്തു. അതേസമയം ലാന്‍സ് നായിക് സായ് തേജയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ ബംഗളുരു വിമാനത്താവളത്തില്‍ എത്തിച്ചു. ഇന്ന് ജന്മനാടായ ആന്ധ്രയിലെ ചിറ്റൂരിലേക്ക് കൊണ്ടുപോകും.
ENGLISH SUMMARY:Five more bodies have been identified in the helicopter crash
You may also like this video