ഗുജറാത്തിലെ ഗാന്ധിനഗറിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഭൂഗർഭ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ച് പേർ മരിച്ചു. വിനയ് കുമാർ, സുഷി ഭായ്, ദേവേന്ദ്ര കുമാർ, അനീഷ് കുമാർ, രാജൻ കുമാർ എന്നിവരാണ് മരിച്ചത്. കലോൽ താലൂക്കിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റിന്റെ മാലിന്യ സംസ്കരണ പ്ലാന്റിൽ ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ഗാന്ധിനഗർ ചീഫ് ഫയർ ഓഫീസർ മഹേഷ്കുമാർ മോദ് പറഞ്ഞു.
പ്ലാന്റ് അടച്ചതിനാൽ, ഫാക്ടറിയിലെ ദ്രാവക മാലിന്യങ്ങൾ സംഭരിക്കുന്ന ടാങ്ക് വൃത്തിയാക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ടാങ്കിൽ ദ്രവമാലിന്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, അതിനുള്ളിൽ വിഷവാതകത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായും, മോദ് പറഞ്ഞു. ആദ്യം ഒരാൾ മാത്രമാണ് ടാങ്ക് വൃത്തിയാക്കാൻ കയറിയത്. എന്നാൽ വിഷവാതകത്തിന്റെ സാന്നിധ്യം മൂലം ബോധരഹിതനായി. താമസിയാതെ മറ്റുള്ളവർ അയാളെ രക്ഷിക്കാൻ ഒന്നിനുപുറകെ ഒന്നായി പ്രവേശിച്ചു, പക്ഷേ അവരും ബോധരഹിതരായി . ഫാക്ടറി ഉടമകൾ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളോ മാസ്കുകളോ നൽകിയിരുന്നില്ല മോഡ് കൂട്ടിച്ചേര്‍ത്തൂ.
english summary: Five people died of suffocation while cleaning an underground waste tank
you may also like this video