Site iconSite icon Janayugom Online

അനധികൃത പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അഞ്ച് മരണം

ബംഗാളിലെ സൗത്ത് 24 പർഗനാസിൽ അനധികൃത പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റതായും അധിക‍ൃതർ അറിയിച്ചു. ജില്ലയിലെ നൊദഖാലി പ്രദേശത്തുള്ള ആഷിം മൊണ്ടലിന്റെ ഇരുനില കെട്ടിടത്തിനാണ് രാവിലെ എട്ട് മണിയോടെ സ്ഫോടനമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു. അപകടത്തില്‍ വീട്ടുടമയുടെയും ഒരു സ്ത്രീയുടെയും പടക്ക നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്യുന്ന ഒരാളുടെയും മൃതദേഹം കണ്ടെത്തി. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

eng­lish sum­ma­ry;five peo­ple have been killed in a fire at an ille­gal fire­works factory

you may also like this video;

Exit mobile version