Site icon Janayugom Online

റഷ്യയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ കുട്ടികളടക്കം അഞ്ചുപേര്‍ കൊ ല്ലപ്പെട്ടു

moscow

മധ്യ റഷ്യയിലെ ഇഷെവ്‌സ്‌ക് നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അഞ്ച് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. സ്കൂളിലെ രണ്ട് സുരക്ഷാ ഗാർഡുകളും രണ്ട് അധ്യാപകരും അഞ്ച് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും ഇരുപതോളം പേർക്ക് പരിക്കേറ്റതായി റഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന് ശേഷം ആക്രമി ആത്മഹത്യ ചെയ്തതായും പൊലീസ് പറഞ്ഞു. അക്രമി നാസി ചിഹ്നങ്ങളുള്ള കറുത്ത ടോപ്പും മുഖാവരണവും ധരിച്ചിരുന്നതായും ഇയാളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
മോസ്കോയിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ (620 മൈൽ) കിഴക്കായി സ്ഥിതി ചെയ്യുന്ന റഷ്യയിലെ ഉഡ്മർട്ട് റിപ്പബ്ലിക്കിന്റെ പ്രാദേശിക തലസ്ഥാനമാണ് ഇഷെവ്സ്ക്. 

Eng­lish Sum­ma­ry: Five peo­ple, includ­ing chil­dren, were ki lled in a shoot­ing in Russia

You may like this video also

Exit mobile version