Site iconSite icon Janayugom Online

പ്രധാനമന്ത്രിയുടെ നാട്ടില്‍ പ്രതിദിനം അഞ്ച് ബലാത്സംഗക്കേസുകള്‍

ഗുജറാത്തില്‍ പ്രതിദിനം അഞ്ച് ബലാത്സംഗക്കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ഔദ്യോഗിക രേഖ. 2020, 2021 വര്‍ഷങ്ങളിലേതാണ് ഈ കണക്ക്. 2021 ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് ആകെ 3,796 ബലാത്സംഗങ്ങളും 61 കൂട്ടബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു.

ഇക്കാലയളവില്‍ അഹമ്മദാബാദ് ജില്ലയില്‍ 729 പീഡനങ്ങളും 16 കൂട്ട ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. അഹമ്മദാബാദ് നഗരത്തില്‍ മാത്രം 115 പീഡനക്കേസുകളും ഒരു കൂട്ട ബലാത്സംഗക്കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സൂറത്ത് (508, അഞ്ച്), വഡോദര (183, നാല്), ഛോട്ട ഉദേപുര്‍ (175,ഒന്ന്), കച്ച് (166,നാല്) എന്നിങ്ങനെയാണ് പീഡനങ്ങളുടെയും കൂട്ട ബലാത്സംഗങ്ങളുടെയും കണക്ക്.

ബലാത്സംഗക്കേസുകളില്‍ പ്രതികളായ 203 പേരെ ഇനിയും പിടികൂടാനുണ്ടെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘ്‌വി മറുപടി നല്‍കിയത്. 2020ല്‍ മാത്രം സ്ത്രീകള്‍ക്കെതിരെ 8,028 അതിക്രമങ്ങളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 31,954ഉം രാജസ്ഥാനില്‍ 34,535 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ഈ കണക്കുകളെ നിസാരവല്‍ക്കരിച്ചുകൊണ്ട് സിംഘ്‌വി പറഞ്ഞത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഈ പ്രസ്താവന.

Eng­lish Sum­ma­ry: Five rape cas­es per day in Gujarat

You may like this video also

Exit mobile version