ജമ്മു കാശ്മീരിലെ കുപ്വാരയിൽ അഞ്ച് ഭീകരവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാഹി ഫലാഹി റിലീഫ് ട്രസ്റ്റ് എന്ന എൻജിഓയുടെ മറവിൽ ഭീകരവാദ സംഘടനയായ തെഹ്രീക് ഇ മുജാഹിദീൻ ജമ്മു കാഷ്മീരുമായി ചേർന്ന് പ്രവർത്തിച്ചവരാണ് പിടിയിലായത്. പ്രദേശത്ത് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ചീർകോട്ട് സ്വദേശിയായ ബിലാൽ അഹ്മദ് ധർ നേതൃത്വം നൽകുന്ന സംഘത്തെ പിടികൂടാനായത്. ഇവരുടെ പക്കല്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെത്തി. രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായി പാക്കിസ്ഥാനിൽ നിന്നെത്തിയ പണം എൻജിഓയുടെ അക്കൗണ്ട് വഴി പ്രതികള്‍ വിതരണം ചെയ്തിരുന്നതായി കണ്ടെത്തി. ഉത്തര കാഷ്മീരിലെ ഗ്രാമങ്ങളിൽ നിന്നാണ് യുവാക്കളെ ഭീകരവാദത്തിനായി റിക്രൂട്ട് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
English Summary:Five terrorists arrested in Jammu and Kashmir
You may also like this video