കുല്‍ഗാമില്‍ അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന കദ്ദര്‍ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശം സേന വളഞ്ഞിരിക്കുകയാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഇതിനിടയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ മാസം ആദ്യം ഗഗാംഗീര്‍, ഗന്ദര്‍ബാല്‍ എന്നിവിടങ്ങളിലെ പ്രദേശവാസികളെ കൊലപ്പെടുത്തിയ ഭീകരനെ ശ്രീനഗറില്‍ സൈന്യം വധിച്ചിരുന്നു.