Site icon Janayugom Online

അ​ഞ്ചു​വ​യ​സു​കാ​ര​ന് ഊ​ഞ്ഞാ​ലി​ൽനി​ന്നു വീ​ണു ദാരുണാന്ത്യം

ഇരുമ്പ് ഊഞ്ഞാലിൽ നിന്നു വീണു അഞ്ചു വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടയിൽ കാൽ തെന്നിവീണ് ഊഞ്ഞാലിലെ ഇരുമ്പ് കമ്പികൾക്കിടയിൽ കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം. മാവൂർ കണിയാത്ത് ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ  മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബന്ധുവിന്റെ വിവാഹത്തിന് പോയതായിരുന്നു മുസ്തഫയും കുടുംബവും. അപകടം സംഭവിച്ച ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ് : സൈനബ. സഹോദരങ്ങൾ:  നിദ ഷെറിൻ, മുഹമ്മദ് നിഷാൽ.

eng­lish sum­ma­ry; Five-year-old falls from swing, trag­ic end

you may also like this video:

Exit mobile version