Site iconSite icon Janayugom Online

ഉച്ചഭക്ഷണം വിതണം ചെയ്യുന്നതിനിടെ കറിയില്‍ വീണ് അഞ്ച് വയസുകാരിക്ക് പൊള്ളലേറ്റു; ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

daldal

സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനിടെ ചൂടുള്ള പരിപ്പ് കറിയില്‍ വീണ് അഞ്ചുവയസുകാരിക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ബാൻസ്‌ലയിലുള്ള ഒരു പ്രൈമറി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നതിനിടെയാണ് സംഭവം. തേജേശ്വരി തണ്ടിയ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. 

ഉച്ചഭക്ഷണം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കവെയായിരുന്നു അപകടം. ഭക്ഷണ വിതരണത്തിനിടെ കുട്ടികള്‍ തിരക്ക് കൂട്ടിയതിനെത്തുടര്‍ന്നാണ് സമീപത്തുവച്ചിരുന്ന കറിയിലേക്ക് വീണത്. പൊള്ളലേറ്റ കുട്ടിയെ ഭാനുപ്രതാപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

സ്കൂൾ അധികൃതരുടെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ഭാനുപ്രതാപ്പൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രതീക് ജെയിൻ പറഞ്ഞു. അധികൃതര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Five-year-old girl burns after falling into cur­ry while sow­ing lunch; The hos­pi­tal author­i­ties said it was serious

You may also like this video

Exit mobile version