Site iconSite icon Janayugom Online

കൊറ്റൻകുളങ്ങര ചമയവിളക്ക് ഉത്സവത്തിനിടെ വണ്ടിക്കുതിരക്കടിയില്‍പ്പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

kshetrakshetra

കൊല്ലം കൊറ്റൻകുളങ്ങരയിലെ ചമയവിളക്ക് ഉത്സവ കെട്ടുകാഴ്ചക്കിടെ വണ്ടിക്കുതിരക്കടിയില്‍പ്പെട്ട് അഞ്ചുവയസകാരി ക്ക് ദാരുണാന്ത്യം. ചവറ സൗത്ത് വടക്കുംഭാഗം സ്വദേശി ക്ഷേത്രയാണ് മരിച്ചതെന്നാണ് വിവരം.ക്ഷേത്രത്തിലെ ചമയവിളക്ക് എടുക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടാണ് ക്ഷേത്ര മരിച്ചത്. ഇന്നലെ രാത്രി 12ന് ചമയവിളക്കിനിടെ വണ്ടിക്കുതിര വലിക്കുമ്പോഴുണ്ടായ തിക്കിലും തിരക്കിലും കുട്ടി അകപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പമാണ് ക്ഷേത്ര ഇന്നലെ കൊറ്റംകുളങ്ങരയെത്തിയത്.

പിതാവിന്റെ കൈ പിടിച്ച് നിൽക്കുകയായിരുന്നു കുട്ടി. ഇതിനിടെ തിക്കിലും തിരക്കിലും വണ്ടിക്കുതിരയുടെ നിയന്ത്രണം നഷ്‌ടമായി. ഇത് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല.

Eng­lish Sum­ma­ry: Five-year-old girl dies after being run over by cart dur­ing Kotanku­lan­gara festival

You may also like this video

Exit mobile version