അഞ്ച് വയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ആള്‍കൂട്ടം തീയിട്ടു കൊന്നു. അസമിലാണ് നടുക്കുന്ന സംഭവം. മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് യുവാവിനെ ആള്‍ക്കൂട്ടം തീയിട്ടു കൊന്നത്.
ദീബ്രുഗഡിലെ റോമോരിയയില്‍ ശനിയാഴ്ചയാണ് സംഭവം. സുനില്‍ തന്തി (35) എന്നയാളാണു കൊല്ലപ്പെട്ടത്. ഇയാളുടെ കുത്തേറ്റ് ധലാജന്‍ ടീ എസ്റ്റേറ്റിലെ അഞ്ച് വയസുള്ള കുട്ടി മരണപ്പെട്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് വയലില്‍ വച്ച് യുവാവിനെ കത്തിക്കുകയായിരുന്നു. പ്രദേശത്ത് സിആര്‍പിഎഫിനെ വിന്യസിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
English summary; Five-year-old girl stabbed to death; The young man was set on fire and killed by the mob
You may also like this video;