Site iconSite icon Janayugom Online

​ആർ ബി ശ്രീകുമാറിന് സ്ഥിര ജാമ്യം

R B SreekumarR B Sreekumar

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖാ കേസില്‍ മുൻ ഡിജിപിയും മലയാളിയുമായ ആർ ബി ശ്രീകുമാറിന് സ്ഥിരം ജാമ്യം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാൻ വ്യാജരേഖ ചമച്ചെന്ന കേസില്‍ ഗുജറാത്ത് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഓഗസ്റ്റ് 17ന് വിചാരണക്കോടതിയിൽ ഹാജരാകാനും 25,000 രൂപ കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് ഇലേഷ് ജെ വോറ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. 2022 സെപ്റ്റംബർ 28ന് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ അന്തിമ തീർപ്പാക്കുന്നതുവരെ ഇളവ് പലപ്പോഴായി നീട്ടുകയായിരുന്നു. 

Eng­lish Sum­ma­ry: Fixed bail for RB Sreekumar

You may also like this video

Exit mobile version