Site iconSite icon Janayugom Online

കോട്ടയം ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂരിൽ കെ ജി ജേക്കബ് പണിക്കർ നഗറിൽ രക്തപതാക ഉയർന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നും കൊണ്ടുവന്ന പതാകകള്‍ സി കെ ശശിധരന്‍, അഡ്വ. വി ബി ബിനു എന്നിവരും ബാനർ ആർ സുശീലനും, കൊടിമരം അഡ്വ. ബിനുബോസും ഏറ്റുവാങ്ങി. തുടര്‍ന്ന് മുതിർന്ന അംഗം വി കെ കരുണാകരനാണ് പതാക ഉയർത്തിയത്.
പൊതുസമ്മേളനം റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ കൃഷ്ണൻ, വി ബി ബിനു, ഒ പി എ സലാം, ആർ സുശീലൻ, ലീനമ്മ ഉദയകുമാർ, അഡ്വ. വി കെ സന്തോഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി എൻ രമേശൻ, ജോൺ വി ജോസഫ്, കെ ഐ കുഞ്ഞച്ചൻ, ബാബു കെ ജോർജ്, സി കെ ആശ എംഎൽഎ എന്നിവർ സംസാരിച്ചു. ബിനു ബോസ് സ്വാഗതവും കെ വി പുരുഷൻ നന്ദിയും പറഞ്ഞു.

ഇന്ന് അഡ്വ. പി കെ ചിത്രഭാനു നഗറിൽ (ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയം) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിൽ മുതിർന്ന നേതാവ് കെ സി കുമാരൻ പതാക ഉയർത്തും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.

Eng­lish Summary:Flag hoist­ed for Kot­tayam Dis­trict Conference
You may also like this video

Exit mobile version