സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഉയര്‍ത്തുന്നതിനായി കൊല്ലത്തു നിന്ന് പതാകയുമായി പുറപ്പെട്ട ജാഥ ആന്ധ്രാപ്രദേശില്‍ പര്യടനം തുടരുന്നു. ഇന്നലെ ചിറ്റൂരില്‍വച്ചാണ് ജാഥ സംസ്ഥാനത്തേക്ക് പ്രവേശിച്ചത്. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ ബാബു, അനന്തപുര്‍ ജില്ലാ സെക്രട്ടറി കുല്ലയ്യസാമി, ശിവറെഡ്ഡി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജാഥയെ വരവേറ്റു. തെങ്കണിക്കോട്ടയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത മനുഷ്യച്ചങ്ങല സൃഷ്ടിച്ചായിരുന്നു ജാഥാ സ്വീകരണം.
അതിനിടെ ചിറ്റൂരില്‍ നിന്ന് പുറപ്പെട്ട ജാഥയെ തടയുന്നതിന് പൊലീസ് ശ്രമിച്ചത് അല്പനേരം സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. പാര്‍ട്ടി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് പിന്‍വാങ്ങുകയായിരുന്നു. ഇന്ന് വൈകിട്ടോടെ പതാക ജാഥ വിജയവാഡയില്‍ എത്തിച്ചേരും. സ്വീകരണ യോഗങ്ങളില്‍ എഐവൈഎഫ് പ്രസിഡന്റ് സുഖ്ജിന്ദര്‍ മഹേശരി, ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, എഐഎസ്എഫ് മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി വിരാജ് ദേവാംഗ്, മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി യേശു പ്രകാശ്, സെയ്ദ് വലിയുള്ള ഖാദിരി, ടി ആര്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: Flag procession in Andhra Pradesh
You may also like this video