Site iconSite icon Janayugom Online

സിപിഐ(എം)സംസ്ഥാന സമ്മേളനത്തിന് കൊടിയുയർന്നു; പ്രതിനിധി സമ്മേളനം നാളെ മുതൽ

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയുയർന്നു. പൊതുസമ്മേളന നഗറായ ആശ്രാമം മൈതാനത്ത്‌ സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തി. പതാക, ദീപശിഖ, കൊടിമര ജാഥകളു‌ടെ സം​ഗമത്തിനു ശേഷമായിരുന്നു പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം നടക്കുന്ന സി കേശവൻ സ്‌മാരക ടൗൺഹാളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന്‌ പതാക ഉയരും. 

പൊളിറ്റ്‌ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ-ഓർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യും. ഞായറാഴ്‌ച വൈകിട്ട് ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം.44 നിരീക്ഷകരും അതിഥികളും ഉള്‍പ്പെടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിന്റെ അവസാന ദിനമായ 9 ന് റെഡ് വോളൻ്റിയർ പരേഡും റാലിയും നടക്കും.

Exit mobile version