Site icon Janayugom Online

ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ഡെയ്ല്‍വ്യൂ കോളജ് ഓഫ് ഫാര്‍മസി ആന്‍ഡ് റിസര്‍ച്ച് സെന്ററും ആരോഗ്യകുടുംബക്ഷേമ വകുപ്പും സംയുക്തമായി ഫ്ലാഷ് മോബ് നടത്തി. ചെങ്കല്‍ച്ചൂള, ജനറല്‍ ഹോസ്പിറ്റള്‍, ഐഎഫ്എഫ്‌കെ വേദിയായ ടാഗോര്‍, ന്യൂ തീയേറ്റര്‍ തുടങ്ങി അഞ്ചിടങ്ങളിലായിരുന്നു ഫ്ലാഷ് മോബ് അരങ്ങേറിയത്.

 

ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 24 വ്യാഴാഴ്ച വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ദേശീയ പുരസ്‌കാര മികവിലാണ് ഇത്തവണത്തെ ലോക ക്ഷയരോഗ ദിനാചരണം നടക്കുന്നത്.

Eng­lish Sum­ma­ry: Flash mob organized

You may like this video also

Exit mobile version