Site icon Janayugom Online

മൊബെെല്‍ ആപ്പിലെ പിഴവ്; തൊഴിലുറപ്പ് വേതനം വൈകുന്നു

ദേശീയ മെബൈല്‍ നീരിക്ഷണ സംവിധാനത്തില്‍ സംഭവിച്ച ന്യൂനത കാരണം ഗ്രാമീണ തൊഴിലുറപ്പ് മേഖലയില്‍ വേതന വിതരണം അനിശ്ചിതമായി വൈകുന്നു. ആധാര്‍ അധിഷ്ഠിത വേതന വിതരണം എന്‍എംഎംഎസ് ആപ്പില്‍ സംഭവിച്ച പിഴവ് കാരണം വൈകുന്നതായി തൊഴിലാളികള്‍ പറയുന്നു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലുറപ്പ് വേതനം വിതരണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആദ്യഘട്ടത്തില്‍ തന്നെ തൊഴിലാളികള്‍ എതിര്‍ത്തിരുന്നതാണ്. അടിസ്ഥാന സൗകര്യ വികസനം നടത്താതെയുള്ള ആധാര്‍ അധിഷ്ഠിത വേതന വിതരണം തുടങ്ങിയതു മുതല്‍ പാളിച്ചകളുടെ നിരയാണ് സംഭവിക്കുന്നത്. ബാങ്കിങ് സംവിധാനത്തിലെ അപര്യാപ്തത, ഇന്റര്‍നെറ്റ് സേവനം തകരാര്‍ ഒക്കെയാണ് വേതന വിതരണം മുടങ്ങാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.
2021 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ മെബൈല്‍ നീരിക്ഷണ സംവിധാനം തൊഴില്‍രംഗത്ത് തടസമുണ്ടാക്കി. ദിനംപ്രതി ജോലിക്ക് ഹാജരാകുന്നവര്‍ ഡിജിറ്റല്‍ ഒപ്പും ആധാര്‍ കോപ്പിയും അപ്‍ലോഡ് ചെയ്യേണ്ടി വന്നത് സ്ത്രീ തൊഴിലാളികളെ വലയ്ക്കുന്ന വിധത്തിലായിരുന്നു. എന്‍എംഎംഎസ് ആപ്പ് വഴി ഇത്തരം സേവനങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കതെ വന്നതോടെ പലര്‍ക്കും വേതനം തടസപ്പെട്ടു. ജോലിക്കാര്‍ ഫോട്ടോയും ഡിജിറ്റല്‍ രേഖകളും യഥാസമയം സമര്‍പ്പിക്കാന്‍ കഴിയതെ ബുദ്ധിമുട്ടുകയാണ്.
വൈദ്യുതി തടസവും ഇന്റര്‍നെറ്റ് ലഭ്യമാകുന്നതില്‍ വരുന്ന വീഴ്ചയും കാരണം പുതിയ ആപ്പ് വഴി വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്നില്ലെന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള ചന്ദന്‍കുമാര്‍ പറഞ്ഞു. ഗ്രമീണ മേഖലയില്‍ സ്ത്രീകള്‍ കൂടുതലായി ആശ്രയിച്ചിരുന്ന തൊഴിലുറപ്പ് മേഖലയില്‍ വരുത്തിയ പരിഷ്കാരം തിരിച്ചടിയായി മാറിയെന്നും ചന്ദന്‍ പറഞ്ഞു.

eng­lish sum­ma­ry; Flawed MGNREGS Atten­dance App Impacts Work­ers’ Pay In World’s Largest Rur­al Jobs Programme

you may also like this video;

Exit mobile version