Site icon Janayugom Online

പ്രളയസാധ്യത: അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ഇടുക്കിയിൽ നാല് ഡാമുകളിൽ റെഡ് അലർട്ട്

കേന്ദ്ര ജലകമ്മീഷന്റ പ്രളയസാധ്യത മുന്നറിയിപ്പിന് പിന്നാലെ കേരളത്തിലെ നിരവധി അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കിയിൽ നാല് ഡാമുകളിൽ റെഡ് അലർട്ടും രണ്ട് ഡാമുകളിൽ ബ്ലൂ അലർട്ടുമുണ്ട്. കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ഡാമിലും പൊന്മുടി ഡാമിലുമാണ് ബ്ലൂ അലർട്ട്. പത്തനംതിട്ട ജില്ലയിലെ കക്കി ഡാമിൽ റെഡ് അലർട്ടും, പമ്ബ ഡാമിൽ ബ്ലൂ അലർട്ടും നിലനിൽക്കുകയാണ്.

Eng­lish Sum­ma­ry: Red Alert in Dams

 

You may like this video also

Exit mobile version