Site iconSite icon Janayugom Online

റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് ഉക്രെയ്ന്‍ ഗ്രാമങ്ങളെ രക്ഷിച്ച് ‘പ്രളയം’

UkraineUkraine

കീവിന്റെ വടക്കന്‍ പ്രദേശത്തെ റഷ്യയുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി പ്രളയം. കീവിലെ ഡെിമിദിവിലാണ് പ്രളയമുണ്ടായത്. പ്രളയത്തില്‍ ഗ്രാമങ്ങളും നെല്‍വയലുകളും ഉള്‍പ്പെടെയുള്ളവ മുങ്ങിപ്പോയിരുന്നു. റഷ്യയുടെ അധിനിവേശ ശ്രമങ്ങള്‍ ഉക്രെയ്നനില്‍ ആരംഭിക്കുന്നതിനുമുമ്പ് തന്നെ അധികൃതര്‍ ഇര്‍പിന്‍ നദിയിലെ ഡാമുകള്‍ തുറന്നുവിട്ടിരുന്നു. ഇതാണ് ഇവിടെ പ്രളയത്തിന് കാരണമായത്. വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം ഏക്കര്‍ സ്ഥലങ്ങളും മുങ്ങിപ്പോയിരുന്നു.

അതേസമയം പ്രളയം വന്നത് റഷ്യന്‍ നീക്കങ്ങളെ തകര്‍ത്തുകളഞ്ഞു. റഷ്യന്‍ ടാങ്കുകള്‍ക്ക് ഉക്രെയ്നിലെ ഈ ഭാഗത്തേയ്ക്ക് കടക്കാന്‍ കഴിയാതായതിനും വെള്ളപ്പൊക്കം ഉപകരിച്ചതായും പ്രദേശവാസികള്‍ പറയുന്നു.

ആയിരക്കണക്കിനുപേരുടെ ജീവൻ അപഹരിച്ചുള്ള റഷ്യൻ അധിനിവേശം മൂന്നാം മാസത്തിലെത്തിനില്‍ക്കുകയാണ്. ദശലക്ഷക്കണക്കിന് ഉക്രേനിയക്കാര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: ‘Flood’ res­cues Ukrain­ian vil­lages from Russ­ian occupation

You may like this video also

Exit mobile version