Site iconSite icon Janayugom Online

പ്രളയസാധ്യത; എൻഎസ്എസ്-എൻസിസി സേവനം ഉറപ്പാക്കും: മന്ത്രി ഡോ ആർ ബിന്ദു

കനത്ത മഴയെത്തുടർന്നുള്ള പ്രളയസമാന സ്ഥിതി നേരിടാൻ എൻഎസ്എസ്-എൻസിസി പ്രവർത്തകർ കർമ്മരംഗത്തിറങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ എല്ലാ എൻഎസ്എസ് യൂണിറ്റുകളിലെയും വളണ്ടിയർമാരുടെ സേവനം വിട്ടുനൽകാൻ എൻഎസ്എസ് കോർഡിനേറ്റർക്ക് മന്ത്രി നിർദേശം നൽകി.

ജില്ലാഭരണകൂടങ്ങളെ സഹായിക്കാൻ കേഡറ്റുകളെയും കവചിത വാഹനങ്ങളെയും സജ്ജമാക്കി നിർത്തണമെന്ന് എൻസിസി അഡീഷണൽ ഡയറക്ടർ ജനറലിനോടും ആവശ്യപ്പെട്ടു. റവന്യൂ അധികൃതർ ആവശ്യപ്പെടുന്ന സമയത്ത് ഇവർ ഇറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് ആണ്. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കും. 

Eng­lish Sum­ma­ry: flood risk; NSS-NCC will ensure ser­vice: Min­is­ter Dr R Bindu

You may also like this video:

Exit mobile version