ബ്രസീലില്‍ ദുരന്തം വിതച്ച് പ്രളയം. പ്രളയവും മണ്ണിടിച്ചിലും മൂലം റയോ ഡീ ജനീറോ മേഖലയിലുള്ള പർവത മേഖലയിൽ 58 പേര്‍ മരണപ്പെട്ടു.
നിരവധി പേര്‍ ഒഴുകി വന്ന മണ്ണിന്റെയും ചെളിയുടെയും അടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നത്. പെട്രോപൊളിസ് നഗരത്തിലും ദുരന്തം വൻ നാശനഷ്ടം വരുത്തിയിട്ടുണ്ട്. 100റോളം പേര്‍ പ്രളയത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. വീടുകളും കാറുകളും പ്രളയത്തിൽ പെട്ട് ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെക്കുകിഴക്കൻ ബ്രസീലിൽ ഈ വർഷം ആദ്യം മുതല്‍ കനത്ത മഴ ലഭിച്ചിരുന്നു. ഇതു പലയിടത്ത് പ്രളയങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
English Summary: Floods in Brazil 17-02-2022
You may also like this video